
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ എമ്പുരാൻ തരംഗമാണ്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോൾ അതും ആരാധകർക്ക് ഒരു വിരുന്ന് തന്നെയായിരുന്നു. സിനിമയിലെ കാമിയോ റോളുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിർത്താതെ ചർച്ച തുടരുകയാണ്. പല രാജ്യത്തെ നിരവധി നടന്മാരുടെ പേരുകളാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തഗ്ഗ് മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ.
'ഷാരൂഖ് ഖാൻ, മമ്മൂട്ടി തുടങ്ങിയവർ സിനിമയിൽ ഉണ്ടെന്ന് കേൾക്കുന്നു, സാധ്യത ഇല്ല, ട്രെയിലറിൽ ഒന്നും കണ്ടിട്ടില്ല അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്' എന്നാണ് അവതാരകൻ ചോദിച്ചിരുന്നത്. 'ഷാരുഖ് ഖാൻ പാവം, അദ്ദേഹം ഒരു സീൻ അഭിനയിച്ചു, പക്ഷെ കട്ട് ചെയ്തു കളഞ്ഞു' എന്നാണ് മോഹൻലാൽ നൽകിയ മറുപടി. ചിരി അടക്കാനാകാതെ ഇതിന് മറുപടി ആയി 'ഡിലീറ്റഡ് സീനിൽ കാണിക്കാം' എന്ന് പൃഥ്വിയും പറഞ്ഞു. ഈ കട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Poli vibe Interview 😂👌🏻
— Anandhu Gireesh (@anandhu__offl) March 24, 2025
Literally loved this one 💯#Empuraan @Mohanlal pic.twitter.com/NFHilNbSYB
അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Mohanlal gives a thug answer to the question of whether Shah Rukh Khan is in Empuraan