
സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൽമാൻ ഖാന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണങ്ങളാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം കാണാൻ ഒരു തരത്തിലും തോന്നിപ്പിക്കാത്ത കട്ട്സ് ആണ് ട്രെയ്‌ലറിന്റേതെന്നും സൽമാന്റെ ഡയലോഗ് ഡെലിവറി മോശമാണെന്നുമാണ് അഭിപ്രായം.
എ ആർ മുരുഗദോസിന്റെ ഇന്ത്യൻ 2 ആണോ ഇതെന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തിരിക്കുന്നത്. പഞ്ച് ഡയലോഗുകൾക്ക് ഒന്നും ഒരു ഫീലും ഇല്ലെന്നും സൽമാൻ ഒട്ടും താല്പര്യമില്ലാതെയാണ് അഭിനയിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ട്രെയ്‌ലർ പോലും ലാഗ് അനുഭവപ്പെടുന്നുണ്ടെന്നും അങ്ങനെയെങ്കിൽ ചിത്രം എന്തായിരിക്കും അവസ്ഥ എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. സൽമാന്റെ ഒരു നല്ല സിനിമ കാണാനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഇത്തവണത്തെ ഈദ് മോഹൻലാൽ കൊണ്ടുപോയി എന്നും കമന്റുകളുണ്ട്. അഡ്വാൻസ് ബുക്കിങ്ങിലും എമ്പുരാന് താഴെയാണ് സിക്കന്ദർ. യുഎസ്എ പ്രീമിയർ ഷോയിൽ 900 ഷോകളിൽ നിന്നും വെറും 878 ടിക്കറ്റ് മാത്രമാണ് സിക്കന്ദർ വിറ്റഴിച്ചത്. അതേസമയം മോഹൻലാൽ സിനിമയായ എമ്പുരാൻ വെറും 214 ഷോയിൽ നിന്ന് 9285 ടിക്കറ്റ് വിറ്റു.
#Sikandar has sold just 878 tickets in the USA for its premieres, grossing around $14.22K from 900 shows!
— Bollywood Box Office (@Bolly_BoxOffice) March 23, 2025
Meanwhile, #Empuraan is rewriting history for a Malayalam film in the USA, selling 9285 tickets for its premieres and grossing $205.4K from just 214 shows! 💥💥💥 pic.twitter.com/64Msi5azAY
Don't find me wrong for saying this, but I think #SikandarTrailer is going to be AR Murugadoss's Indian 2. 😶🌫️ pic.twitter.com/m3684dwNV0
— Ubais (@This_Is_Ubais) March 23, 2025
ഈദ് റിലീസായി 2025 മാർച്ച് 30 ന് സിക്കന്ദർ പുറത്തിറങ്ങും. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബഡ്ജറ്റാണ് സല്‍മാന്‍ പടത്തിന് എന്നാണ് വിവരം. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദർ. സോനാക്ഷി സിൻഹ പ്രധാന വേഷത്തിലെത്തിയ അക്കീറാ ആണ് അവസാനമായി മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ.
The abrupt tonal shifts in the Sikandar trailer are quite distracting. It feels like A.R. Murugadoss is following Atlee’s formula, a 'Jawan' style mashup of his greatest hits. Still, it might just surprise us.pic.twitter.com/jPTBY23xl5
— Mohammed Ihsan (@ihsan21792) March 23, 2025
സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തലസംഗീതമൊരുക്കുന്നത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. പ്രീതം ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. മലയാളിയായ വിവേക് ഹർഷൻ ആണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Content Highlights: Salman Khan film Sikandar trailer gets trolled after release