
മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈം വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രണ്ട് മണിക്കൂർ 59 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് പുറത്തുവരുന്ന വിവരം. ഒരു മണിക്കൂർ 38 മിനിട്ടാണ് ആദ്യ പകുതിയുടെ നീളം. അതേസമയം, ഒരു മണിക്കൂർ 22 മിനിട്ടാണ് രണ്ടാം പകുതിയുടെ ദൈർഘ്യം. ലൂസിഫറുമായി താരതമ്യപ്പെടുത്തുമ്പോൾ എമ്പുരാന്റെ ആദ്യ പകുതിയുടെ നീളം കൂടുതലെന്നാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്. എന്തൊക്കെ സർപ്രൈസുകളാണ് ഫസ്റ്റ് ഹാഫിൽ പൃഥ്വി ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34.5 കോടി രൂപ) നേടിയതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
#Empuraan Run Time:
— AB George (@AbGeorge_) March 25, 2025
First Half - 01:38:19
Second Half - 01:21:32
Total - 02:59:51 #L2E #EmpuraanOnMarch27 pic.twitter.com/ez8nslB8zE
വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan run time deatils out now