'കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടത്; അലോസരപ്പെട്ടിട്ട് കാര്യമില്ല'; വിമർശനവുമായി ഫിയോക്

കു‍ഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെ പറ്റി മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക്

dot image

കൊച്ചി: ഓഫീസർ ഓൺ ഡ്യൂട്ടിയുടെ കണക്കുമായി ബന്ധപ്പെട്ട് നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പ്രതികരണത്തിൽ

മറുപടിയുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്നും സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു.

കു‍ഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെ പറ്റി മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക് പറഞ്ഞു. പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണ്. കളക്ഷൻ കണക്ക് പുറത്ത് വിടേണ്ടെങ്കിൽ എഎംഎംഎ നിർമാതക്കളോട് ആവശ്യപ്പെടട്ടെയെന്നും ഫിയോക് പറഞ്ഞു.

ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകിയ സിനിമയാണെന്നും ഫിയോക് പറഞ്ഞു. വിജയിച്ച 10 ശതമാനം സിനിമകളുടെയല്ല. പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിർമാതാക്കളുടെ അവസ്ഥ കൂടി കാണണം. പുറത്തുവിട്ടത് തിയേറ്ററുകളുടെ കളക്ഷനാണ്. തിയേറ്ററുകൾ ജപ്തി ഭീഷണിയിലാണെന്നും കോടികളുടെ കണക്ക് കേട്ട് തിയേറ്റർ തുടങ്ങുന്നവർ കടക്കെണിയിലായെന്നും ഫിയോക് അറിയിച്ചു.

തിയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടതെന്നും ഫിയോക് വിശദീകരിച്ചു.

പുതുമുഖ നിർമാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് നടപടി. പരിചയമില്ലാത്ത പുതിയ നിർമാതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. കോടികളുടെ കണക്ക് കാണിച്ച് അവരെ വഞ്ചിക്കുകയാണെന്നും ഫിയോക് ആരോപിച്ചു. മാർക്കോ സിനിമയെ അനുകൂലിച്ചും ഫിയോക് രംഗത്തെത്തി. മാർക്കോ കണ്ട് ആരും വഴി തെറ്റില്ല. സിനിമ സ്വാധീനിക്കുമെങ്കിൽ എല്ലാവരും യേശുക്രിസ്തു ആയേനെയെന്നും ഫിയോക് വ്യക്തമാക്കി.

പതിമൂന്ന് കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് 11 കോടി വരെ നേടിയെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞത്. ഇത് തള്ളിയാണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തങ്ങളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രമായി 30 കോടിയോളം കളക്ട് ചെയ്തുവെന്നും കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച കളക്ഷൻ നേടാനായെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചു. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും നടൻ വ്യക്തമാക്കിയിരുന്നു.

Content Highlights- FEUOK criticizes Kunchacko Boban for asking him about the issue, saying, "There's no point in getting annoyed."

dot image
To advertise here,contact us
dot image