ഡയറക്ടർ സാർ, ഞാൻ സ്റ്റീഫൻ ആയി വരണോ, ഖുറേഷിയായി വരണോ?, മോഹൻലാലിന് രസികൻ മറുപടി കൊടുത്ത് പൃഥ്വി

രണ്ട് മണിക്കൂർ 59 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് പുറത്തുവരുന്ന വിവരം. ഒരു മണിക്കൂർ 38 മിനിട്ടാണ് ആദ്യ പകുതിയുടെ നീളം

dot image

മലയാളികൾ ഒന്നടങ്ങൾ കാത്തിരിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാന് വേണ്ടി. ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി ചിത്രം ആദ്യ ദിനം റെക്കോർഡ് കളക്ഷനാണ് ലക്ഷ്യമിടുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന പ്രൊമോഷണൽ കണ്ടെന്റുകൾ എല്ലാം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി അണിയറപ്രവർത്തകർ എക്സിൽ നടത്തുന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

ഇന്നലെ ആശീർവാദ് സിനിമാസിന്റെ എക്സിൽ ഒരു പോസ്റ്റ് വന്നു. അപ്പോ മാർച്ച് 27 ന് നമുക്ക് ബ്ലാക്ക് ഡ്രെസ്സ് കോഡ് ആയാലോ? എന്നായിരുന്നു ആ ട്വീറ്റ്. നിമിഷനേരങ്ങൾ കൊണ്ടാണ് ഇത് വൈറലായത്. സംവിധായകൻ പൃഥ്വിരാജും ഇതിന് മറുപടിയായി എത്തിയിരുന്നു. ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. 'ഞാനുമുണ്ട്, പക്ഷെ ഡയറക്ടർ സാർ, ഞാൻ സ്റ്റീഫൻ ആയി വരണോ അതോ ഖുറേഷിയായി വരണോ?', എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ഉടൻ മോഹൻലാലിന് മറുപടിയുമായി പൃഥ്വിയുമെത്തി. 'അബ്‌റാം ആയി വരൂ സാർ', എന്നാണ് പൃഥ്വിയുടെ റിപ്ലൈ. എമ്പുരാൻ ആദ്യ ഷോ കാണാൻ കൊച്ചിയിലെ ഒരു തിയേറ്ററിൽ എത്തുമെന്ന് ട്രെയ്‌ലർ ലോഞ്ച് ഇവന്റിൽ മോഹൻലാൽ പറഞ്ഞിരുന്നു. ഏത് വേഷത്തിലാകും ഇനി മോഹൻലാൽ എത്തുക എന്നാണ് ചർച്ച.

രണ്ട് മണിക്കൂർ 59 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് പുറത്തുവരുന്ന വിവരം. ഒരു മണിക്കൂർ 38 മിനിട്ടാണ് ആദ്യ പകുതിയുടെ നീളം. അതേസമയം, ഒരു മണിക്കൂർ 22 മിനിട്ടാണ് രണ്ടാം പകുതിയുടെ ദൈർഘ്യം.

മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. 58 കോടിയിലധികം രൂപയാണ് എമ്പുരാൻ ഇതുവരെ ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്ന് സിനിമ 19 കോടിയിലധികവും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നാലര കോടിയിലധികവും സിനിമ ഇതിനകം നേടി കഴിഞ്ഞതായും ഓവർ സീസിൽ സിനിമ നാല് മില്യണിലധികം ഡോളറും (34.5 കോടി രൂപ) നേടിയതായും ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Mohanlal's hilarious reply to prithviraj goes viral

dot image
To advertise here,contact us
dot image