
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. ആദ്യ ഭാഗമായി ലൂസിഫറിനെ പോലെ സ്ലോ പേസില്‍ മികച്ച കെട്ടുറപ്പോടെയാണ് എമ്പുരാന്റെ തിരക്കഥയും മുരളി ഗോപി ഒരുക്കിയിട്ടുള്ളതെന്ന് പ്രേക്ഷകര്‍ പറയുന്നു. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുകയാണ് ജംഗിൾ ഫൈറ്റ് സീൻ.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ മോഹൻലാൽ ആരാധകർ ഉൾപ്പെടെ കാത്തിരിക്കുന്ന സീനായിരുന്നു ജംഗിൾ ഫൈറ്റ്. ഇപ്പോഴിതാ റിലീസിന് പിന്നാലെ ഏറ്റവും കൂടുതൽ അഭിപ്രായം നേടുന്നതും ഈ ഫൈറ്റ് സീനാണ്. ചിത്രത്തിൽ ഏറ്റവും വർക്ക് ആയത് ഈ സീൻ ആണെന്നും മോഹൻലാൽ തകർത്താടിയെന്നുമാണ് കമന്റുകൾ. 'പക്കാ പൈസ വസൂൽ മൊമൻ്റ്' ആണ് സീൻ എന്നും ഗംഭീര മേക്കിങ് ആണെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
That Paisaa Vasool Moment 🤌🏼 #Empuraan #Mohanlal pic.twitter.com/nMfKZd9dFx
— Southwood (@Southwoodoffl) March 27, 2025
Jungle Poli 🔥
— AB George (@AbGeorge_) March 27, 2025
£35 ticket worthu 🤌🔥#Empuraan pic.twitter.com/eBJU3gqRDN
ഇന്ന് രാവിലെ ആറ് മണിക്കാണ് എമ്പുരാൻ സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിച്ചത്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Empuraan Jungle fight scene gets huge response