
ആരാധകർ കാത്തിരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. രാവിലെ ആറിന് ആദ്യ ഷോ തുടങ്ങി. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകുതിയുടെ പ്രതികരണങ്ങളാണ് എത്തുന്നത്. മോഹൻലാലിൻറെ എൻട്രി മാസാണെന്നും ആരാധകര്‍ പറയുന്നു. സിനിമയുടെ ക്വാളിറ്റിയെയും ആരാധകര്‍ വാനോളം പുകഴ്ത്തുന്നുണ്ട്. പൃഥ്വിരാജിന്റെ സംവിധാന മികവിനും മുരളി ഗോപിയുടെ എഴുത്തിനും ആരാധകര്‍ നൂറില്‍ നൂറ് മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
#Empuraan First half !!
— AmuthaBharathi (@CinemaWithAB) March 27, 2025
- Started off very strong with an intense flashback👌
- Mohanlal gives his entry after an hour and his screen presence was🔥
- First half felt a little lengthy as it was full of character & world establishment
- As like Lucifer, screenplay was slow paced… pic.twitter.com/t7tfFfe37K
#Empuraan First Half !
— Mollywood BoxOffice (@MollywoodBo1) March 27, 2025
Focused on just story building. Grand Visuals & Production Quality is evident throughout. Lalettan's intro was fire. Deepak Dev's scoring & Music is also impressive. Yet a high is missing.
Okayish till now. Fate depends upon the second half. pic.twitter.com/yaaJUeWhwi
ശകതമായ ഫ്ലാഷ് ബാക്കിലൂടെ സിനിമ തുടങ്ങി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഫസ്റ്റ് ഹാഫുമാണ് ചിത്രത്തിന് എന്നാണ് റിപ്പോർട്ടുകൾ. ദീപക് ദേവിന്റെ മ്യൂസിക് തീ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതേസമയം സിനിമയുടെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്പെൻസ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളളവരുടെ ആവേശം തല്ലി കെടുത്തുന്ന രീതിയിൽ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
— Southwood (@Southwoodoffl) March 27, 2025
#EmpuraanReview First Half -
— Pan India Review (@PanIndiaReview) March 27, 2025
MASSSSSS So far 🤯🔥
First half primarily focused on Character & story building 🎯💯
Mohanlal Entry & Interval block are filled with peak elements 🔥🥵
ENGAGING waiting for Second Half ⚡⚡#Empuraan pic.twitter.com/2IbwJCcR26
ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: empurran movie first half twitter response