എമ്പുരാൻ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങുന്നവരോട്, സിനിമയുടെ സസ്പെൻസ്‌ പൊളിക്കരുത്, ഒരുപാട് പേർ കാണാനുണ്ട്

കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിട്ടുണ്ട്

dot image

രാധകർ കാത്തിരുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. രാവിലെ ആറിന് ആദ്യ ഷോ കാണാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകൾക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ എത്തി. കനത്ത സുരക്ഷയാണ് പൊലീസ് തിയേറ്ററുകള്‍ക്ക് മുന്നിൽ ഒരുക്കിയിട്ടുള്ളത്.

ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് സിനിമയുടെ സസ്പെൻസ് നശിപ്പിക്കരുത് എന്ന് മാത്രമാണ്. വരും ദിവസങ്ങളിൽ സിനിമയ്ക്ക് നിരവധി പേരാണ് ടിക്കറ്റ് എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റുളവരുടെ ആവേശം തല്ലികെടുത്തുന്ന രീതിയിൽ റിവ്യൂ ചെയ്യരുതെന്നും പ്രേക്ഷകർ പറയുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ എമ്പുരാൻ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. മലയാള സിനിമാചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തിൽ 50 കോടി ക്ലബിൽ ഇടം പിടിക്കുന്നത്.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Excitement in front of theaters to watch the first show of Empuran

dot image
To advertise here,contact us
dot image