
മലയാളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളും കാത്തിരുന്ന റിലീസ് ആയിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. വന്‍ ഹൈപ്പില്‍ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിയുമ്പോൾ എല്ലാകോണിൽ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. എമ്പുരാനിലെ അഭിനേതാക്കൾക്ക് പുറമേ മറ്റു നിരവധി താരങ്ങളും ചിത്രം കാണാൻ തിയേറ്ററിൽ എത്തിയിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാൽ സിനിമ കാണാൻ എത്തിയിരുന്നത്.
സൂപ്പർ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ'യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പറഞ്ഞിരുന്നത്. എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. ആളുകള്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് എമ്പുരാന്. ലൂസിഫറിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്റ് ആണ്. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.
Content Highlights: Pranav Mohanlal and Suchitra talk about the movie empuraan after the first show