
ആരാധകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയേറ്ററിലെത്തി. തന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ എമ്പുരാന്‍ തീയേറ്ററിലെത്തുമ്പോള്‍ തന്റെ വിജയം കാണാന്‍ അച്ഛനില്ലാത്തത് ഒരു സങ്കടമാണെന്ന പൃഥ്വിയുടെ വാക്കുകള്‍ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ സിനിമ തീയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അച്ഛനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍.
'അച്ഛാ…നിങ്ങള്‍ കാണുന്നുണ്ടെന്ന് എനിക്ക് അറിയാം' എന്ന ക്യാപ്ഷനില്‍ എമ്പുരാന്റെ പോസ്റ്ററിനൊപ്പമാണ് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് എമ്പുരാന്‍ തിയേറ്റുകളിലേക്ക് എത്തിയത്. അഡ്വാന്‍സ് സെയിലിലൂടെ 50 കോടി ക്ലബിലെത്തിയ ചിത്രം ഓപ്പണിങ് ഡേയില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷനും നേടിയിട്ടുണ്ട്.
ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രമായും എമ്പുരാന്‍ മാറിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ഗോകുലം മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Content Highlights: Prithviraj Sukumaran about father before Empuraan