
രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'പെഡ്ഡി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബുചി ബാബു സനയാണ്. ചിത്രത്തിന്റെ പ്രീ-ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ജാന്‍വി കപൂര്‍ നായികയായെത്തുന്ന 'പെഡ്ഡി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
A FIGHT FOR IDENTITY!! #RC16 is #Peddi.
— Ram Charan (@AlwaysRamCharan) March 27, 2025
A @BuchiBabuSana film.
An @arrahman musical.@NimmaShivanna #JanhviKapoor @RathnaveluDop @artkolla @NavinNooli @IamJagguBhai @divyenndu @vriddhicinemas @SukumarWritings @MythriOfficial pic.twitter.com/fuSN5IjDL1
സിഗരറ്റ് വലിക്കുന്ന രീതിയില്‍ വളരെ പരുക്കനായ രൂപത്തിലാണ് രാം ചരണിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവര്‍ത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. 'ഉപ്പെന്ന' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. വലിയ ബഡ്ജറ്റിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം-രത്‌നവേലു, എഡിറ്റര്‍-നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍-അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്-ഫസ്റ്റ് ഷോ, പിആര്‍ഒ-ശബരി.
Content Highlights: Ramcharan film Peddi first look