ഇത് താൻടാ കംബാക്ക്!, ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ച് വിക്രം; 'വീര ധീര സൂര'ന് മികച്ച അഭിപ്രായം

സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്

dot image

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെക്കുറിച്ചുള്ള നിയമപ്രശ്നത്തിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. അഞ്ച് മണി മുതലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് സിനിമയെത്തേടിയെത്തുന്നത്.

ചിയാൻ വിക്രമിന്റെ ഗംഭീര കംബാക്ക് ആണ് സിനിമയെന്നും മികച്ച പ്രകടനമാണ് നടൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.

കിരീടം, സ്ഫടികം പോലെ വളരെ 'റോ' ആയിട്ടുള്ള സിനിമയാണ് വീര ധീര സൂരൻ. ഒരു മലയാള സിനിമയുടെ ഫീൽ സിനിമയ്ക്ക് ഉണ്ടാകുമെന്നാണ് വിക്രം ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ച് പറഞ്ഞത്. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

Content Highlights: Veera Dheera Sooran gets good response from audience

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us