മോഹൻലാലും മമ്മൂട്ടിയും നസ്ലെനും ഒപ്പത്തിനൊപ്പം; യൂട്യൂബ് ട്രെൻഡിം​ഗ് തൂക്കി മലയാളം സിനിമകൾ

മികച്ച പ്രതികരണങ്ങളാണ് മൂന്ന് ട്രെയ്‌ലറുകൾക്കും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്

dot image

സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് അവധിക്കാല ആഘോഷത്തിനായി ഉടൻ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുന്നത്. ഇതിൽ ചില സിനിമകളുടെ ട്രെയ്‌ലറുകൾ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. മോഹൻലാൽ ചിത്രമായ തുടരും, മമ്മൂട്ടിയുടെ ബസൂക്ക, നസ്ലെൻ ചിത്രം ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ ട്രെയ്‌ലറാണ് പുറത്തുവന്നത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ഈ സിനിമകളെ തേടി എത്തിയിരിക്കുകയാണ്.

യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റ് ഈ മൂന്ന് സിനിമകളും കൈക്കലാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. ട്രെൻഡിങ് ലിസ്റ്റിലെ മൂന്ന് സ്ഥാനങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഷസമിൻ്റെ എമ്പുരാൻ റിവ്യൂ ആണ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്. തൊട്ടു പുറകിലായി രണ്ടാം സ്ഥാനത്ത് മോഹൻലാൽ ചിത്രത്തിന്റെ തുടരുമിന്റെ ട്രെയ്‌ലറും സ്ഥാനം പിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക ട്രെയ്‌ലർ, ആലപ്പുഴ ജിംഖാന ട്രെയ്‌ലർ എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മികച്ച പ്രതികരണങ്ങളാണ് മൂന്ന് ട്രെയ്‌ലറുകൾക്കും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് തുടരും. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. മോഹൻലാലിൻറെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും തുടരുമിലേത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. ദൃശ്യം പോലൊരു സിനിമയാണ്,' എന്നാണ് തുടരുമിനെക്കുറിച്ച് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നിറയെ ഹ്യൂമറും ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ഏപ്രിലിൽ തിയേറ്ററിലെത്തും.

മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ ട്രെയ്‌ലർ കിടിലന്‍ ഡയലോഗുകളും പവര്‍ പാക്ക്ഡ് ആക്ഷന്‍ സീനുകളുമായാണ് എത്തിയിരിക്കുന്നത്.മമ്മൂട്ടിയും ഗൗതം വാസുദേവ് മോനോനും തുല്യ പ്രധാന്യത്തോടെയാണ് സിനിമയിലെത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ നരേഷനില്‍ ജിവിഎം കഥാപാത്രവും തിരിച്ച് ജിവിഎമ്മിന്റെ നരേഷനില്‍ മമ്മൂട്ടിയുമാണ് ട്രെയ്‌ലറിലുള്ളത്. ചിത്രം ഏപ്രിൽ 10 ന് ചിത്രമെത്തും.

Content Highlights: Thudarum, Bazooka, Alappuzha Gymkhana trends on youtube list

dot image
To advertise here,contact us
dot image