യൂട്യൂബിന് 'തീ' പിടിപ്പിക്കാൻ 'കാവലായി ചേകവർ'; എമ്പുരാനിലെ മുരളി ​ഗോപി രചിച്ച ​ഗാനമെത്തി

ജോബ് കുര്യനാണ് ഗാനം പാടിയിരിക്കുന്നത്

dot image

മോഹൻലാൽ നായകനായെത്തിയ പുതിയ ചിത്രം എമ്പുരാന്റെ രണ്ടാം ഗാനം പുറത്തുവിട്ടു. ദീപക് ദേവ് സംഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. ജോബ് കുര്യനാണ് ഗാനം പാടിയിരിക്കുന്നത്.

മാർച്ച് 27 നായിരുന്നു എമ്പുരാൻ ആഗോളതലത്തിൽ റലീസ്‌ ചെയ്തത്. വമ്പൻ ഹൈപ്പിലെത്തിയ സിനിമ 48 മണിക്കൂർ കൊണ്ട് ആഗോള തലത്തിൽ 100 കോടിയിലധികം രൂപ നേടുകയുമുണ്ടായി. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍.

എന്നാൽ രണ്ടാം ദിനമായ ഇന്നലെ ചിത്രത്തിന്റെ മലയാളം ഒഴികെയുള്ള മറ്റു വേർഷനുകളുടെ കളക്ഷനിൽ ഇടിവ് ഉണ്ടായിരിക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. സാക്നിൽക്കിൻ്റെ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം എമ്പുരാന് 45.35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 11.75 കോടിയാണ് രണ്ടാം ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ഇതിൽ 10.75 കോടി കേരളത്തിൽ നിന്നാണ് സ്വന്തമാക്കിയത്. അതേസമയം, സിനിമയുടെ തെലുങ്ക് വേർഷൻ 27 ലക്ഷവും തമിഴ് പതിപ്പ് 30 ലക്ഷവും ഹിന്ദി വേർഷൻ 40 ലക്ഷവുമാണ് നേടിയത്. എന്നാൽ കന്നഡ പതിപ്പിന് വെറും മൂന്ന് ലക്ഷം മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ഓവർസീസ് മാർക്കറ്റിലുൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Content Highlights: Empuraan movie new song out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us