എമ്പുരാന് സിക്കന്ദർ ഒരു എതിരാളിയേ അല്ല, മോശം പ്രകടനവുമായി സൽമാൻ; ചിത്രം നിരാശപ്പെടുത്തിയെന്ന് പ്രതികരണങ്ങൾ

സന്തോഷ് നാരായണൻ ഈണം നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു

dot image

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സൽമാൻ ഖാന്റെ മുൻ സിനിമകളേക്കാൾ മോശമാണ് സിക്കന്ദർ എന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ.

കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റെതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. തെലുങ്ക് ചിത്രം രാജ വിക്രമര്‍ക്ക, വിജയ്‌യുടെ ബി​ഗില്‍ ഉള്‍പ്പെടെ പല തെന്നിന്ത്യന്‍ ചിത്രങ്ങള്‍ പൊടിതട്ടിയെടുത്തതാണ് സിക്കന്ദറെന്നും എ ആർ മുരുഗദോസ് മാജിക് നഷ്ടമായിരിക്കുന്നെന്നുമാണ് ചിത്രം കണ്ടിറങ്ങിവരുടെ പ്രതികരണം. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സന്തോഷ് നാരായണൻ നൽകിയ സിനിമയുടെ പശ്ചാത്തല സംഗീതം കഥയുമായി ചേർന്ന് പോകുന്നതല്ലെന്നും ഗാനങ്ങൾ നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്.

തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് കാണുന്ന വീഡിയോ പലരും എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. സിക്കന്ദറിന്റെ ഓവർസീസ് പ്രീമിയർ ഷോകൾ ഇന്നലെ നടന്നിരുന്നു. ഇവിടെ നിന്നാകാം സിനിമയുടെ പ്രിന്റ് ലീക്ക് ആയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സൽമാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: Salman film Sikandar gets poor response after release

dot image
To advertise here,contact us
dot image