ഇതാണ് സ്റ്റാർഡം!, ധനുഷിന്റെ 'ഇഡ്‌ലി കടൈ'യുടെ ഒടിടി റൈറ്റ്‍സ് വിറ്റത് കോടികൾക്കെന്ന് റിപ്പോർട്ട്

തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

dot image

നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി ഡീലിനെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

സിനിമയുടെ ഒടിടി റൈറ്റ്‍സ് 45 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു പല സിനിമകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് എടുക്കാൻ മടിക്കുമ്പോൾ ധനുഷ് സിനിമകൾ വലിയ വിലകൊടുത്ത് വാങ്ങുന്നത് നടന്റെ തുടർച്ചയായുള്ള വിജയങ്ങൾ കാരണം ആണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തിറക്കിയിരുന്നു. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഇരു കയ്യിലും ചില സാധനങ്ങളുമായി നില്‍ക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ധനുഷ് ചെറുപ്പം ലുക്കിലെത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ രാജ് കിരണിന്റെ കഥാപാത്രത്തെയും കാണാം. ചിത്രം ആഗസ്റ്റിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം.

Content Highlights: Idly Kadai OTT rights bagged by Netflix

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us