
ചെറിയ പെരുന്നാള്‍ ആശംസകളുമായി തിരക്കഥാകൃത്ത് മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപി ആശംസകള്‍ നേര്‍ന്നത്.
എമ്പുരാന്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുരളി ഗോപി പരസ്യപ്രതികരണത്തിന് തയ്യാറാവാത്തത് ചര്‍ച്ചയാവുന്നതിനിടെയാണ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ്.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാരില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയിരുന്നു. സിനിമയിലെ രംഗങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമാ ടീം ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.
സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്‌തെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി മൗനം തുടരുകയായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്യാതിരുന്ന അദ്ദേഹം സിനിമ റീഎഡിറ്റ് ചെയ്യുന്നതില്‍ എതിര്‍പ്പോ പിന്തുണയോ എവിടെയും പ്രകടിപ്പിച്ചിരുന്നില്ല.
അതേസമയം, എമ്പുരാന്‍ റീഎഡിറ്റഡ് വേര്‍ഷന്‍ വൈകാതെ തിയേറ്ററുകളിലെത്തുമെന്നാണ്
റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ 3 മിനിറ്റോളം നീക്കം ചെയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: Murali Gopy's stand on Empuraan issue in discussions after Eid post