വെട്ടിമാറ്റിയാലും ആ സീനുകള്‍ അവിടെ തന്നെ കാണും, എമ്പുരാന്റെ 'ഫാന്റം ലിംപായി‌': എന്‍ എസ് മാധവന്‍

'മുറിച്ചുമാറ്റപ്പെട്ട ആയ കൈ-കാലുകൾ അവിടെ തന്നെയുണ്ടെന്ന് തോന്നുന്ന അനുഭവമാണ് ഫാന്റം ലിംപ്'

dot image

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. സിനിമയിൽ നിന്ന് മുറിച്ചുമാറ്റിയ രംഗങ്ങൾ എമ്പുരാന് ഫാന്‍റം ലിംപുകളായി മാറുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എമ്പുരാൻ ധൈര്യമുള്ള സിനിമയാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

'മുറിച്ചുമാറ്റപ്പെട്ട കൈ-കാലുകൾ അവിടെ തന്നെയുണ്ടെന്ന് തോന്നുന്ന അനുഭവമാണ് ഫാന്റം ലിംപ്. ചിലപ്പോൾ അത് വേദനയും ചൊറിച്ചിലും പോലും ഉണ്ടാക്കാം. അതുപോലെ എമ്പുരാന്‍ സിനിമയുടെ കട്ടുകള്‍ ഫാന്‍റം ലിംപുകളായി മാറാൻ പോവുകയാണ്. എത്ര ധൈര്യമുള്ള ചിത്രം!,' എന്ന് എൻ എസ് മാധവൻ കുറിച്ചു.

സിനിമയ്‌ക്കെതിരെ വരുന്ന പ്രതിഷേധങ്ങളിൽ നടൻ ആസിഫ് അലി ഉൾപ്പടെയുള്ളവർ പ്രതികരിച്ചിട്ടുണ്ട്. സിനിമയെ സിനിമയായി കാണുക. അത് ആസ്വാദനത്തിന് ഉള്ളതാണ്. സാങ്കല്‍പ്പികമാണെന്ന് എഴുതി കാണിച്ചല്ലേ സിനിമ ആരംഭിക്കുന്നത്. നേരിട്ട് അഭിപ്രായം പറയാന്‍ സാധിക്കാത്തവരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നത്. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെയാണ് ഇതെന്നുമാണ് ആസിഫ് അലി പറഞ്ഞത്. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സിനിമയ്ക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ എമ്പുരാനെ പിന്തുണച്ച് രംഗത്തുവരുന്നുണ്ട്.

Content Highlights: NS Madhavan comments on Empuraan movie issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us