സൽമാനും മുരുഗദോസിനെ രക്ഷിക്കാനായില്ല, ഇനി ശിവകാർത്തികേയന്റെ ഊഴം; സിക്കന്ദറിന് പിന്നാലെ ട്രെൻഡ് ആയി 'മദിരാശി'

സൽമാൻ ഖാനും മുരുഗദോസിനെ രക്ഷിക്കാനായില്ലെന്നും ഇനി ശിവകാർത്തികേയൻ സിനിമയിലൂടെ മാത്രമേ സംവിധായകന് ഒരു കംബാക്ക് ഉണ്ടാകുകയുള്ളൂ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

dot image

നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനായിരുന്നു എ ആർ മുരുഗദോസ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല മുരുഗദോസിന്. മോശം എഴുത്തിലൂടെയും സിനിമകളിലൂടെയും സംവിധായകൻ പിന്നോട്ട്പോകുകയാണ്. ഇപ്പോഴിതാ മുരുഗദോസിന്റെതായി ഏറ്റവും അവസാനം തിയേറ്ററിലെത്തിയ സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിന്റെ അവസ്ഥയും മറിച്ചല്ല. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ശിവകാർത്തികേയൻ ചിത്രം മദിരാശി സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകാൻ തുടങ്ങിയത്.

സൽമാൻ ഖാനും മുരുഗദോസിനെ രക്ഷിക്കാനായില്ലെന്നും ഇനി ശിവകാർത്തികേയൻ സിനിമയിലൂടെ മാത്രമേ സംവിധായകന് ഒരു കംബാക്ക് ഉണ്ടാകുകയുള്ളൂ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മദിരാശിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലല്ലോ ചിത്രം ഹിറ്റടിക്കുമല്ലോ എന്നാണ് മുരുഗദോസിനോട് ആരാധകർ ചോദിക്കുന്നത്. കത്തിക്ക് ശേഷം സംവിധായകന്റെ ഏറ്റവും വലിയ വിജയമാകും ഈ സിനിമയെന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു.

അതേസമയം, സൽമാൻ ചിത്രം സിക്കന്ദറിന് സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളാണ് ലഭിക്കുന്നത്. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത സിനിമയാണ് സിക്കന്ദർ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം വരുന്നുണ്ട്. പണം സമയവും നഷ്ടമാകും വിധമുള്ള സിനിമയാണ് സിക്കന്ദർ എന്നും പലരും അഭിപ്രായപ്പെടുന്നു. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്. ഒരിടവേളക്ക് ശേഷം എആർ മുരുഗദോസ് ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് സിക്കന്ദർ.

Content Highlights: Sivakarthikeyan film Madirasi will save AR Murugadoss

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us