
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. വിക്രമിന്റെ കഴിഞ്ഞ ഏതാനും റിലീസുകൾക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളോടെയാണ് വിക്രം ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്. എമ്പുരാനൊപ്പം ക്ലാഷ് റലീസ് ചെയ്ത സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍ എമ്പുരാനെക്കാളും കളക്ഷന്‍ വിക്രം ചിത്രത്തിനാണ്.
വീര ധീര സൂരൻ അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസാണ് നേടിയിരിക്കുന്നത്. എന്നാൽ എമ്പുരാനാകട്ടെ ആറ് കോടിയോളം രൂപയാണ് ഇതുവരെ കളക്ട് ചെയ്തത്. തമിഴ്നാട്ടിൽ ആദ്യദിനം രണ്ട് ഷോ മാത്രമാണ് വീര ധീര സൂരൻ പ്രദർശിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ആഗോളതലത്തിലേക്ക് വരുമ്പോൾ എമ്പുരാൻ 200 കോടി കാണു കഴിഞ്ഞു. വിക്രം സിനിമ ആഗോള കളക്ഷനില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
വീര ധീര സൂരന് മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതും. മികച്ച പ്രകടനമാണ് ചിയാൻ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതിക്ക് ശേഷം മികച്ച രണ്ടാം പകുതി നൽകിയ സിനിമ ഒരു ആക്ഷൻ മൂഡിലാണ് പോകുന്നതെന്നും കമന്റുകളുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.
ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.
Content Highlights: Veera Dheera Sooran collects more than Empuraan in Tamil Nadu