ഖുറേഷിയ്ക്ക് എതിരായ ഡ്രാഗൺ, ഷെൻ ട്രയാഡിന്റെ അധിപൻ, റിക്ക് യൂണിനെ പുറത്ത് വിട്ട് എമ്പുരാൻ ടീം

മൂന്നാം ഭാഗത്തിലെ അബ്രാം ഖുറേഷിയുടെ എതിരാളിയായി റിക്ക് യൂൺ എത്തുമ്പോൾ കിടിലൻ ഫൈറ്റ് സീനുകളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

dot image

മലയാളികളെ ഇത്രയധികം മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സിനിമ അടുത്ത കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടുണ്ടാകില്ല. അത്രയധികം എമ്പുരാന്‍ പ്രേക്ഷകരിൽ ആകാംക്ഷയുണ്ടായിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടപ്പോൾ മുതൽ തിരിഞ്ഞു നിൽക്കുന്ന ചുവന്ന ഡ്രാഗൺ പതിപ്പിച്ച ഷർട്ടിന് പിന്നിലെ മുഖം ആരുടേതെന്നറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. ആഫ്രോ-ചൈനീസ് നെക്‌സസായ ഷെന്‍ ട്രയാഡിന്റെ അധിപനായ ഷെന്‍ലോങ് ഷെന്‍ എന്ന കഥാപാത്രമായി എത്തിയത് നടൻ റിക്ക് യൂൺ ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

കറുത്ത വസ്ത്രം ധരിച്ച് പരുഷമായ മുഖഭാവത്തോടെയുള്ള ഷെന്‍ലോങ് ഷെനിനെയാണ് പോസ്റ്ററിൽ കാണുന്നത്. ലൂസിഫറിൽ സ്റ്റീഫനൊത്ത എതിരാളി ആയിരുന്നു വിവേക് ഒബ്‌റോയ് എങ്കിൽ എമ്പുരാനിൽ അഭിമന്യു സിംഗിനെ പ്രേക്ഷകർക്ക് അത്രയങ്ങ് രസിച്ചിരുന്നില്ല. എന്തായാലും മൂന്നാം ഭാഗത്തിലെ അബ്രാം ഖുറേഷിയുടെ എതിരാളിയായി റിക്ക് യൂൺ എത്തുമ്പോൾ കിടിലൻ ഫൈറ്റ് സീനുകളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: The Empuran team releases Rick Yune's character poster

dot image
To advertise here,contact us
dot image