എമ്പുരാനിൽ ഞെട്ടിച്ച എൻട്രി ഡാനിയൽ റാവുത്തറുടേതല്ലേ, ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

എമ്പുരാനിൽ നിർണായകമായൊരു രംഗത്തിലാണ് ആന്റണിയെ പൃഥ്വി അവതരിപ്പിച്ചിരിക്കുന്നത്.

dot image

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രം എമ്പുരാൻ വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 200 കോടിയും കടന്ന് സിനിമ പുതു ചരിത്രങ്ങൾ നേടുകയാണ്.
സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടികൾ സ്വന്തമാക്കിയ രംഗങ്ങയിൽ ഒന്ന് ആന്റണി പെരുമ്പാവൂരിന്റെ സീനായിരുന്നു. ആദ്യ ഭാഗത്ത് ഡയലോഗ് ഇല്ലാതെ ഒരു കാമിയോ ആയിരുന്നെങ്കില്‍ എമ്പുരാനിൽ നിർണായകമായൊരു രംഗത്തിലാണ് ആന്റണിയെ പൃഥ്വി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ഡാനിയൽ റാവുത്തർ എന്ന കഥാപാത്രത്തെയാണ് ആന്റണി പെരുമ്പാവൂർ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ വേഷത്തിന് ലഭിച്ചിരുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ 113.94 K ടിക്കറ്റുകളാണ് സിനിമയുടേതായി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ വിറ്റുപോയത്. ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 27ന് റിലീസായ എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ എതിര്‍പ്പും സൈബര്‍ അറ്റാക്കും ഉണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായതായി മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും അറിയിച്ചിരുന്നു. ഇരുപതിലധികം ഭാഗങ്ങളിലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Content Highlights:  empuraam movie Antony Perumbavoor's character poster released

dot image
To advertise here,contact us
dot image