
മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. സിനിമയുടെ ട്രെയ്ലര് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകരണമാണ് ട്രെയ്ലറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സെൻസർ വിവരങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നാണ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ബസൂക്ക ഏപ്രിൽ പത്തിന് പുറത്തിറങ്ങും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യത്തെ ഗാനം ഇന്നലെ പുറത്തുവിട്ടിരുന്നു. സയീദ് അബ്ബാസിന്റെ മ്യൂസിക്കിൽ ബിൻസ് ആണ് പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ലുക്കും സിനിമയിൽ ചില ഷോട്ടുകളും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പാട്ടിന് ലഭിക്കുന്നത്.
#Bazooka Censored with U/A 13+ Certificate
— Pᴏᴋᴋɪʀɪ (@Pokkiri_Ofcl) April 5, 2025
In Cinemas Worldwide from April 10 🔥 pic.twitter.com/EStXFqYnIh
മലയാളത്തിലെ എക്കാലത്തെയും മികച്ച രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
Content Highlights: Bazooka censor details out now