ചോദിച്ചത് ട്രെയ്‌ലർ, കിട്ടിയത് മാഷപ്പ്!, അജിത് കംബാക്ക് നടത്തുമോ?; 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലറിന് നേരെ വിമർശനം

ഒരു സ്പൂഫ് പോലെയാണ് ട്രെയ്‌ലർ തോന്നുന്നതെന്നും അജിത്തിന്റെ ലുക്ക് മാത്രമാണ് വർക്ക് ആയതെന്നുമാണ് ചില പ്രേക്ഷകർ കുറിക്കുന്നത്

dot image

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഒരു അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന സൂചനയാണ് ഇന്നലെ പുറത്തുവന്ന ട്രെയ്‌ലർ ഉൾപ്പെടെ നൽകുന്നത്. എന്നാൽ ട്രെയ്‌ലർ റിലീസിന് പിന്നാലെ ഒരു വിഭാഗം പ്രേക്ഷകരിൽ നിന്ന് വിമർശനങ്ങളും ഗുഡ് ബാഡ് അഗ്ലിയെത്തേടി എത്തുന്നുണ്ട്.

ട്രെയ്‌ലർ ചോദിച്ചപ്പോൾ കിട്ടിയത് മാഷപ്പ് ആണെന്നും സിനിമയിൽ പുതിയ ഡയലോഗുകൾ ഒന്നുമില്ലേ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ട്രെയ്‌ലറിലെ ബിജിഎമ്മിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാർ നിരാശപ്പെടുത്തിയെന്നും ട്രെയ്‌ലറിലെ വിഷ്വലിനൊത്ത പശ്ചാത്തലസംഗീതമല്ല ലഭിച്ചിരിക്കുന്നതെന്നും കമന്റുകളുണ്ട്. ഒരു സ്പൂഫ് പോലെയാണ് ട്രെയ്‌ലർ തോന്നുന്നതെന്നും അജിത്തിന്റെ ലുക്ക് മാത്രമാണ് വർക്ക് ആയതെന്നുമാണ് മറ്റൊരു പ്രേക്ഷകൻ കുറിച്ചിരിക്കുന്നത്. എന്നാൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് അജിത് ആരാധകരുടെ പക്കൽ നിന്നും ലഭിക്കുന്നത്. അതേസമയം, അഡ്വാൻസ് ബുക്കിങ്ങിൽ വലിയ കുതിപ്പാണ് സിനിമ നടത്തുന്നത്.

ബുക്കിംഗ് ആരംഭിച്ച് പത്ത് മണിക്കൂറുകൾ കഴിയുമ്പോൾ 66.82K ടിക്കറ്റുകളാണ് ഗുഡ് ബാഡ് അഗ്ലി വിറ്റഴിച്ചത്. പല തിയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ ഫുൾ ആകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ഇപ്പോൾ തന്നെ പ്രീ സെയിലിലൂടെ മാത്രം ചിത്രം 4.39 കോടി നേടിക്കഴിഞ്ഞു എന്നാണ് ട്രക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം ചിത്രം ഒരു ബമ്പർ ഓപ്പണിങ് തന്നെ നേടാൻ സാധ്യത ഉണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഏറെ വർഷത്തിന് ശേഷം നടി സിമ്രാനും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. പ്രിയാ വാര്യർ, ഷൈൻ ടോമം ചാക്കോ തുടങ്ങി മലയാളി അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ റൺ ടൈം രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Good Bad Ugly trailer recieves criticism after release

dot image
To advertise here,contact us
dot image