പൃഥ്വിരാജിന് ആദായ നികുതിവകുപ്പിൻ്റെ നോട്ടീസ്; മുൻ സിനിമകളുടെ പ്രതിഫലത്തെ കുറിച്ചുള്ള വിശദീകരണം നൽകണം

മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം

dot image

നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് ആദായ നികുതിവകുപ്പ് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതിലും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

2022 ലും ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. 2022 ഡിസംബറിലാണ് പൃഥ്വിരാജിന്റെ ഓഫീസിലടക്കം ആദായ നികുതിവകുപ്പ് പരിശോധന നടത്തിയത്. ആ സമയത്ത് പൃഥ്വിരാജ് അഭിനയിച്ച സിനിമകളിൽ എത്ര രൂപയാണ് നടൻ പ്രതിഫലമായി കൈപ്പറ്റിയതെന്നുള്ളതും അതിന് ആദായനികുതി അടച്ചിട്ടുണ്ടെന്നോ എന്നുള്ള കാര്യങ്ങളെപ്പറ്റിയുമായിരുന്നു അന്ന് പരിശോധന നടന്നത്. അതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അല്ല ഇതെന്നാണ് വിവരം.

Content Highlights: Income tax send notice to Actor Prithviraj Sukumaran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us