പാൻ ഇന്ത്യൻ ക്ലാഷ്; ബോക്സ് ഓഫീസിൽ ഒരേ ദിവസം നേർക്ക് നേർ രജനിയും ഹൃത്വിക്കും ജൂനിയർ എൻടിആറും

ഇരുസിനിമകളും ഒരേ ദിവസം റിലീസിനെത്തുമ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം

dot image

സൂപ്പർതാര സിനിമകളുടെ ക്ലാഷുകൾ ഇന്ത്യൻ സിനിമയിൽ സ്ഥിരം കാഴ്ചയാണ്. പല ഇൻഡസ്ട്രിയിലുള്ള താരങ്ങൾ ബോക്സ് ഓഫീസിൽ പരസ്പരം ഏറ്റുമുട്ടുന്നതും കളക്ഷനിൽ ആരാണ് മുന്നിട്ട് നിൽക്കുന്നതെന്ന് അറിയാനുള്ള ആരാധകരുടെ ആവേശവും ഒക്കെ സിനിമയിൽ പതിവാണ്. ഇപ്പോഴിതാ അത്തരമൊരു ക്ലാഷിന് തയാറെടുക്കുകയാണ് തമിഴകത്തിന്റെ രജനികാന്തും ബോളിവുഡിൽ നിന്ന് ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും.

രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന കൂലിയും ഹൃത്വിക് റോഷൻ - ജൂനിയർ എൻടിആർ കോംബോ ആദ്യമായി ഒന്നുക്കുന്ന ബിഗ് ബജറ്റ് സ്പൈ ചിത്രമായ വാർ 2 വുമാണ് ക്ലാഷിനെത്തുന്നത്. ഇരു ചിത്രങ്ങളും ആഗസ്റ്റ് 14 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയാണ് അണിയറപ്രവർത്തകർ കൂലിയുടെ റിലീസ് തീയതി പുറത്തുവിട്ടത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഉയരുന്നത്. ക്ലാഷ് റിലീസിൽ ആരായിരിക്കും ജയിക്കുന്നതെന്ന് കാണാൻ കാത്തിരിക്കുകയാണെന്നും രണ്ടു സിനിമകൾക്ക് മേലെയും പ്രതീക്ഷയുണ്ടെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു. സൗത്തിൽ കൂലിയും നോർത്തിൽ വാർ 2 വും വലിയ കളക്ഷൻ നേടുമെന്നും അതേസമയം ഓവർസീസ് ഉൾപ്പെടെയുള്ള മറ്റു മാർക്കറ്റുകളിൽ ഇരു സിനിമകൾക്കും തുല്യ ഡിമാൻഡ് ഉണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ ഇരുസിനിമകളും ഒരേ ദിവസം റിലീസിനെത്തുമ്പോൾ പാൻ ഇന്ത്യൻ തലത്തിൽ ഒരു വലിയ ബോക്സ് ഓഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് 'വാർ 2'. 'വാർ', 'പത്താൻ', 'ടൈഗർ 3' എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം ജൂനിയർ എൻടിആറാണ്. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlights: Rajinikanth's film Coolie and War 2 to clash on Aug 14th

dot image
To advertise here,contact us
dot image