
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ അജിത് ഫാൻസിനായുള്ള പക്കാ ട്രീറ്റ് ആകുമെന്ന സൂചനയാണ് ഇന്നലെ പുറത്തുവന്ന ട്രെയ്‌ലർ ഉൾപ്പെടെ നൽകുന്നത്. വലിയ സ്വീകരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ അഡ്വാൻസ് ബുക്കിംഗ് ഇന്നലെ രാത്രി ആരംഭിച്ചിരുന്നു. പ്രീ സെയിലിലൂടെ മാത്രം സിനിമ ഇതുവരെ 7 കോടി നേടിയെന്നാണ് റിപ്പോർട്ട്.
ഇതുവരെ സിനിമയുടെതായി 3.75 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു എന്നും പറയപ്പെടുന്നു. തമിഴ് നാട്ടിൽ മാത്രമായി സിനിമയ്ക്ക് 2000 ഷോകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ 150 ലധികം ഷോകളിലായി ഏകദേശം 2800 ടിക്കറ്റുകൾ സിനിമയുടേതായി വിറ്റു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 41 ലക്ഷം രൂപ നേടിയതായും റിപ്പോട്ടിൽ പറയുന്നു. ഗംഭീര വരവേൽപ്പായിരിക്കും സിനിമയ്ക്ക് ലഭിക്കുന്നത് എന്ന് സൂചന നൽകുന്ന തുടക്കമാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിക്കുന്നത്.
#GoodBadUgly Tamil Nadu Advance Collection Exceeds 7 Cr.
— Southwood (@Southwoodoffl) April 6, 2025
Thalayude Vilayattam 💥⚡#AjithKumar #GoodBadUglyFromApril10 pic.twitter.com/Tu124oANuV
പല തിയേറ്ററുകളിലും ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ ടിക്കറ്റുകൾ ഫുൾ ആകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ എമ്പുരാനെ മറികടക്കുമോയെന്നാണ് ഇനി ആരാധകർ നോക്കുന്നത്. ആദ്യ ദിനം ഗുഡ് ബാഡ് അഗ്ലി ഒരു ബമ്പർ ഓപ്പണിങ് തന്നെ നേടാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൂട്ടൽ. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി റിലീസിനൊരുങ്ങുന്നത്.
ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ റൺ ടൈം രണ്ട് മണിക്കൂർ 18 മിനിറ്റ് ഉണ്ടാകുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Good Bad Ugly earns crores in advance bookings