പെപ്പെയുടെ പവർ പഞ്ച് ഇനി ഒടിടിയിൽ കാണാം; ദാവീദ് ഉടൻ സ്ട്രീമിങ്ങിന്

ഫെബ്രുവരി 14 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്

dot image

ആന്റണി വർഗീസ് നായകനായെത്തിയ പുതിയ ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 18 മുതൽ സീ 5ലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

ഈ വർഷം ഫെബ്രുവരി 14 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മൂന്നോളം ലുക്കുകളിൽ എത്തിയ ആന്റണി വർഗീസിന്റെ പ്രകടനമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. കുടുംബ നിമിഷങ്ങൾക്കും, ആക്ഷൻ രംഗങ്ങൾക്കും, തമാശകൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷൻസിനൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ആൻറണി വർഗീസ് ,മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ,ലിജോ മോൾ,സൈജു കുറുപ്പ് ,അജു വർഗീസ്‌ ,ജെസ് കുക്കു,കിച്ചു ടെല്ലസ് ,വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻെറ തിരക്കഥ രചന നിർവഹിച്ചിരിക്കുന്നത് ദീപു രാജീവനാണ്. സംഗീതം ജസ്റ്റിൻ വർഗീസും ചായ ഗ്രഹണം സാലു കെ തോമസുമാണ്.

Content Highlights: Antony Varghese movie Daveed to stream in OTT soon

dot image
To advertise here,contact us
dot image