ബോളിവുഡിലെ സൂപ്പർ ഹിറ്റ് മുതൽ മലയാളത്തിലെ കോമഡി പടങ്ങൾ വരെ; ഈ മാസം ഒടിടിയ്ക്കും ചാകര

ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ

dot image

വിഷു റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കുന്നത് മലയാളികളുടെ ഇഷ്ട താരങ്ങളുടെ സൂപ്പർ ചിത്രങ്ങളാണ്. മമ്മൂക്കയുടെ 'ബസൂക്ക'യും ബേസിലിന്റെ 'മരണമാസും' നസ്‌ലെന്റെ 'ആലപ്പുഴ ജിംഖാന'യും അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'യും തിയേറ്ററുകളിൽ തകർക്കുമ്പോൾ ഒടിടിയിലും പുത്തൻ റിലീസുകളുടെ ചാകരയാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം മുതൽ മലയാളത്തിലെ കോമഡി പടങ്ങൾ വരെ വിഷു ആഘോഷമാക്കാൻ ഒടിടിയിൽ എത്തുന്നുണ്ട്.

പൈങ്കിളി

സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൈങ്കിളി. ശ്രീജിത്ത് ബാബു ആണ് സിനിമയുടെ സംവിധാനം. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ.

ഛാവ

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ബോക്സ് ഓഫീസിൽ ഇന്ത്യയിൽ നിന്നു മാത്രം 600 കോടിയോളും രൂപ നേടിയെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് നെറ്റ്ഫ്ലിക്സിലൂടെ ഛാവ ഒടിടിയിലെത്തുമെന്നാണ് വിവരം. ഏപ്രിൽ 11 ചിത്രം സ്ട്രീമിങ് ആരംഭിക്കും.

പ്രാവിൻകൂട് ഷാപ്പ്

മലയാള സിനിമയിൽ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ ചിത്രമായിരുന്നു സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം 'പ്രാവിൻകൂട് ഷാപ്പ്'. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരിൽ നിറച്ച ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയേറ്റർ വിട്ടത്‌. ഇപ്പോഴിതാ സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. വിഷു ആഘോഷമാക്കാൻ ഏപ്രിൽ 11 ന് സോണി ലിവിലൂടെയാണ് സിനിമ ഒടിടിയിൽ എത്തുന്നത്.

ബ്രോമൻസ്

അരുൺ ഡി. ജോസ് സംവിധാനം ചെയ്ത 'ബ്രോമാൻസ്' ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. അർജുന്‍ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണിത്. റിപ്പോർട്ടുകൾ അനുസരിച്ച് ജിയോഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഈ മാസം തന്നെ ഒടിടിയിലെത്തും.

Content Highlights:  Films to be released on OTT this month

dot image
To advertise here,contact us
dot image