
അനിമൽ, കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ മലയാളത്തിലേക്ക് എത്തുന്നു. ഭാവനയും റഹ്‌മാനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബിഗ്ബഡ്ജറ്റ് ത്രില്ലർ ചിത്രം 'അനോമി'യിലൂടെയാണ് ഹർഷവർദ്ധൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്. ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് അനോമിയ്ക്ക്.
കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്ഷൻസിനൊപ്പം നിർമാണത്തിലുള്ളത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അനോമി. ഭാവനക്കും റഹ്‌മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
കളറിസ്റ്റ് -മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി (ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, മുൾക് ) എഡിറ്റിംഗ് - കിരൺ ദാസ് (രോമാഞ്ചം, റോഷർക്ക്, ജോജി) വി എഫ് എക്സ് - എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്സ് ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയായിരുന്നു.
Content Highlights: Harshvardhan Rameshwar to debut in malayalam cinema