എത്തിയെടാ മക്കളെ, തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജംഗിൾ പൊളി ഐറ്റം! സ്റ്റാറ്റസുകൾ ഇനി ലാലേട്ടൻ ഭരിക്കും

തിയേറ്ററുകളിൽ വലിയ സ്വീകരണമാണ് ഈ ഫൈറ്റ് സീനിന് ലഭിച്ചത്

dot image

മോഹൻലാൽ ചിത്രമായ എമ്പുരാന് മുന്നിൽ റെക്കോർഡുകൾ തകർന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ നടക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. ഇപ്പോഴിതാ ആരാധകർ എല്ലാവരും കാത്തിരുന്ന ചിത്രത്തിലെ ജംഗിൾ ഫൈറ്റിൻ്റെ വീഡിയോ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ലൂസിഫറിലെ കടവുളേ പോലെ എന്ന പാട്ടിന്റെ പുതിയ വേർഷനാണ് ഈ ഫൈറ്റിൽ വരുന്നത്. ദീപക് ദേവ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജേക്സ് ബിജോയ്യും ആനന്ദ് ശ്രീരാജും ചേർന്നാണ്. ജംഗിൾ ഫൈറ്റ് സീനിലെ വിഷ്വലുകളും ഈ വീഡിയോ സോങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളിൽ വലിയ സ്വീകരണമാണ് ഈ ഫൈറ്റ് സീനിന് ലഭിച്ചത്. മോഹൻലാലിന്റെ എൻട്രിയും മുണ്ട് മടക്കിയുള്ള ഇടിയും ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതേസമയം, കളക്ഷനിൽ വലിയ കുതിപ്പാണ് സിനിമ നടത്തുന്നത്. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാൻ മാറി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. എമ്പുരാൻ കേരളത്തിൽ നിന്ന് 80 കോടി മറികടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന അപ്ഡേറ്റ്. ഇതോടെ കേരളത്തിൽ നിന്നും 80 കോടി കടക്കുന്ന രണ്ടാമത്തെ മോഹൻലാൽ സിനിമയും മൂന്നാമത്തെ മലയാളം സിനിമയുമായി എമ്പുരാൻ മാറി. 2018, പുലിമുരുകൻ എന്നിവയാണ് ഇനി എമ്പുരാന് മുന്നിലുള്ള സിനിമകൾ. 89.20 നേടിയ 2018 ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 85.10 കോടിയുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. പുലിമുരുകന്റെ നേട്ടത്തെ വൈകാതെ എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Empuraan Jungle Pwoli video song out now

dot image
To advertise here,contact us
dot image