
അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് 'കേസരി ചാപ്റ്റർ 2'.
അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രദ്ധേ നേടുകയാണ്. താരം കഥകളി വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും സത്യത്തിന്റേയും എന്റെ രാജ്യത്തിന്റേയും പ്രതീകമാണ്. ശങ്കരന്‍ നായര്‍ ആയുധംകൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയത്. എന്ന കുറിപ്പും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ശങ്കരന്‍ നായര്‍ എന്ന അഭിഭാഷകന്‍റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം. കരൺ സിംഗ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Content Highlights: Akshay Kumar's pictures in Kathakali attire are gaining attention on social media