റോഷാക്കിനെ വെല്ലുമോ നോബഡി! പൃഥ്വിക്കൊപ്പം പാര്‍വതി, ഷൂട്ടിംഗ് തുടങ്ങി

സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

dot image

മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൃഥ്വിരാജ് നായകനാകുന്ന സിനിമയ്ക്ക് 'നോബഡി' എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക. ഇരുവരെയും കൂടാതെ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെയും ഇ ഫോർ എന്റർടെയ്‌ൻമെന്റ‌്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇബ്‌ലീസ്, റോഷാക്ക്, അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ എന്നീ ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

വിജയ് സേതുപതി നായകനായ മഹാരാജയുടെ ഛായാഗ്രാഹകൻ ദിനേഷ് പുരുഷോത്തനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് സംഗീതജ്ഞനായ പ്രശസ്തനായ ഹർഷവർദ്ധൻ രാമേശ്വറാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. ആനിമൽ ഉൾപ്പടെയുള്ള സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ് ഹർഷവർദ്ധൻ രാമേശ്വർ. എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്സ്റ്റൺ,വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ. കഴിഞ്ഞ വർഷം ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ വെച്ചായിരുന്നു സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ലോഞ്ച് നടന്നത്.

Content Highlights: Prithviraj, Parvathy and Nisam Basheer movie Nobody shoot started

dot image
To advertise here,contact us
dot image