നസ്‌ലെനും പിള്ളേരും വിഷു തൂക്കും, ഖാലിദ് റഹ്‌മാന്‍ മാജിക് വീണ്ടും; ആദ്യ പ്രതികരണങ്ങള്‍

കാസ്റ്റിങ്ങിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

dot image

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തിയ ആലപ്പുഴ ജിംഖാന മികച്ച പ്രതികരണം നേടുന്നു. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ മേക്കിങ്ങിനും കാസ്റ്റിങ്ങിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. ചെറിയൊരു സ്റ്റോറിലൈനെ മനോഹരമായി അവതരിപ്പിച്ചു എന്ന് കമന്റുകള്‍ പറയുന്നു. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെനൊപ്പം ഗണപതി, ലുക് മാന്‍, ബേബി ജീന്‍, സന്ദീപ് എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. വിഷ്ണു വിജയ് യുടെ സംഗീതമാണ് സിനിമയുടെ നെടുംതൂണ്‍ എന്ന് പറയുന്നവരും ഏറെയാണ്.

കേരളത്തില്‍ നിന്നും 1.45 കോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്. ആഗോളതലത്തില്‍ 2 കോടി നേടി എന്നാണ് കണക്കുകള്‍. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ഈ സിനിമയുടെ ടീസറും ട്രെയിലറും പാട്ടുകളുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ഖാലിദ് റഹ്‌മാന്‍ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.

രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്.

Content Highlights: Alappuzha Gymkahana first show response

dot image
To advertise here,contact us
dot image