ഡൊമിനിക് റിലീസായത് പോലും പലരും അറിഞ്ഞില്ല, ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു: ഗൗതം മേനോൻ

'മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്'

dot image

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. മികച്ച പ്രതികരണമാണ് നേടിയതെങ്കിലും തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.

ചിത്രത്തിന് കുറച്ചുകൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നു എന്നാണ് ഗൗതം മേനോൻ പറയുന്നത്. ആ ചിത്രം റിലീസായത് പലർക്കും അറിയില്ല. ഈ അടുത്ത് ഒരു മാധ്യമപ്രവർത്തക ഡൊമിനിക്കിന്റെ റിലീസ് എന്നാണ് എന്ന് ചോദിച്ചുവെന്നും ഗൗതം മേനോൻ പറഞ്ഞു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

'ആ സിനിമയ്ക്ക് കുറച്ച് കൂടി പ്രൊമോഷൻ നൽകാമായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ സിനിമയെപ്പറ്റി ഇപ്പോഴും പലര്‍ക്കും അറിയില്ല. മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്ത സിനിമ എന്നാണ് റിലീസ് ചെയ്യുന്നത് എന്ന് ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്. ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യം ഒരു അഭിമുഖത്തിലും ഇതേ ചോദ്യം ചോദിച്ചു. കേരളത്തിൽ ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ കയറിയപ്പോഴും ഇതേ ചോദ്യമുണ്ടായി,' എന്ന് ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Gautham Vasudev Menon talks about Dominic and the ladies purse movie

dot image
To advertise here,contact us
dot image