ബേസിലിന്റെ അഴിഞ്ഞാട്ടം, ബ്ലോക്ക്ബസ്റ്റർ ഉറപ്പ്; 'മരണമാസ്സ്‌' പടമെന്ന് പ്രേക്ഷകർ

ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ്‌ എന്ന് പ്രേക്ഷകർ പറയുന്നു

dot image

ബേസിൽ ജോസഫ് നായകനായെത്തിയ പുതിയ ചിത്രം മരണമാസ്സ്‌ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ്‌ എന്ന് പ്രേക്ഷകർ പറയുന്നു. രസകരമായ തിരക്കഥയ്ക്കും ശിവപ്രസാദിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്. ഇത്തരമൊരു രസകരമായ സിനിമ നിർമിച്ച ടൊവിനോ തോമസിനെയും പലരും പ്രകീർത്തിക്കുന്നുണ്ട്.

വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ.

ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Maranamass movie first responses

dot image
To advertise here,contact us
dot image