
അജിത് നായകനാകുന്ന പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം നേടുന്ന സിനിമ കാണുന്നതിന് ശാലിനിയും മകൾ അനൗഷ്‌കയും എത്തിയിരിക്കുകയാണ്. രോഹിണി തിയേറ്ററിലെത്തിയാണ് ഇരുവരും ചിത്രം കണ്ടത്. ആരാധകരുടെ ആരവങ്ങൾക്കിടയിൽ ശാലിനിയും മകളും സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
#Shalini mam #AnoshkhaAjithKumar sister in @RohiniSilverScr 🔥🔥🔥
— Theatre Rasigan (@SKMA81) April 10, 2025
Watching #AjithKumar sir #GoodBadUgly movie
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆#GoodBadUglyFDFS #GoodBadUglyFromApril10 pic.twitter.com/bjP6CUIzFC
ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ഗുഡ് ബാഡ് അഗ്ലിക്ക് അനുകൂലമായ പ്രതികരണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്.
ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
Content Highlights: Shalini and daughter Anoushka catch FDFS of Good Bad Ugly