മമ്മൂട്ടിയ്ക്കും ബേസിലിനും നസ്‌ലെനും മുന്നിൽ താഴാതെ 'തല'; കേരളത്തിലും ഓളമുണ്ടാക്കി 'ഗുഡ് ബാഡ് അഗ്ലി'

ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്

dot image

അജിത്-ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് സിനിമ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻചിത്രമായ വിടാമുയർച്ചിക്ക് ബോക്സ് ഓഫീസിൽ തിരിച്ചടി സംഭവിച്ചുവെങ്കിൽ ഇക്കുറി ആ ക്ഷീണം അജിത് തീർത്തു എന്ന് വ്യക്തമാക്കുന്ന കളക്ഷൻ കണക്കുകളാണ് വരുന്നത്. കേരളത്തിൽ നിന്നും സിനിമയ്ക്ക് നേട്ടമുണ്ടാക്കായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്നും 75 ലക്ഷം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ബസൂക്ക, മരണമാസ്സ്‌, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്കൊപ്പമായിരുന്നു കേരളത്തിൽ അജിത് ചിത്രം പുറത്തിറങ്ങിയത്. ലിമിറ്റഡ് സ്ക്രീനുകൾ നിന്നും ഇത്രയും കളക്ഷൻ സിനിമയ്ക്ക് സ്വന്തമാക്കാനായത് വലിയ നേട്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. രണ്ടാം ദിവസം മുതൽ സിനിമയ്ക്ക് കളക്ഷൻ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 28. 50 കോടി നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണിത്. ഹിന്ദുസ്ഥാൻ ടൈംസ് പ്രകാരം, അദ്ദേഹത്തിന്റെ അവസാന ചിത്രമായ വിടാമുയാർച്ചി ആദ്യ ദിവസം 22 കോടി രൂപയും 2022 ലെ അദ്ദേഹത്തിന്റെ വലിമൈ ആദ്യ ദിവസം 28 കോടി രൂപയുമാണ് നേടിയത്.

സമൂഹ മാധ്യമങ്ങളിൽ ഉടനീളം ഗുഡ് ബാഡ് അഗ്ലിക്ക് മികച്ച പ്രതികരണമാണ് നേടുന്നത്. ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

Content Highlights: Ajith movie Good Bad Ugly opening collection in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us