ഇക്കയ്ക്കും പിള്ളേർക്കും 'എമ്പുരാനോ'ളം തീർക്കാനായോ? മോഹൻലാൽ ചിത്രത്തിന്റെ 15-ാം ദിന കളക്ഷൻ റിപ്പോർട്ട്

ചിത്രത്തിന്റെ 15-ാം ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

dot image

മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വിഷു റിലീസുകൾ എത്തിയപ്പോഴും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ 15-ാം ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ട്രാക്കേഴ്സായ സാക്നില്‍കിന്‍റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ 10 ന് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 70 ലക്ഷം രൂപയാണ് സിനിമയുടെ കളക്ഷൻ. സിനിമയുടെ മലയാളം പതിപ്പിന് 17.52% ഒക്യുപെന്‍സിയാണ് ലഭിച്ചിരിക്കുന്നത്. സിനിമ പതിനഞ്ച് ദിവസങ്ങൾ കൊണ്ട് 103.05 കോടി നെറ്റ് കളക്ഷനാണ് നേടിയിരിക്കുന്നത്.

അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. ഈ വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ഈ ചർച്ചകൾ അവസാനിക്കുകയും ചെയ്തു. സിനിമയുടെ പേര് 'അസ്രയേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.

Content Highlights: Empuraan box office collections day 15

dot image
To advertise here,contact us
dot image