
അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)- എന്ന ചിത്രത്തിലെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പാട്ട് യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. പാട്ടിലെ രഞ്ജിത്ത് സജീവന്റെ ഡാൻസ് കണ്ട പ്രേക്ഷകൻ ഗംഭീരം എന്നാണ് പറയുന്നത്. രസമാലെ എന്ന പാട്ടിന് ഇപ്പോൾ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാർ. വരും ദിവസങ്ങളിൽ ഇത് വീണ്ടും ഉയരാനാണ് സാധ്യത. തുടരെ മലയാളികൾക്ക് ഹിറ്റുകൾ മാത്രം തരുന്ന രഞ്ജിത്ത് സജീവന്റെ അടുത്ത ഹിറ്റ് തന്നെയായിരിക്കും UKOK എന്നും പ്രേക്ഷകർ പറയുന്നു. ഈ ചിത്രത്തിലൂടെ കേരളത്തിലെ യുവതി യുവാക്കളുടെ ഹരമായി മാറാനും രഞ്ജിത്ത് സജീവനാകും.
ഗോളം സിനിമയിലെ സീരിയസ് പോലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റർടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യു കെ ഓ കെ യുടെ വീഡിയോ സോങ്ങി ലൂടെ കാണിച്ചിരിക്കുന്നത്. മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK). അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ. ശബരീഷ് വർമ്മയുടെ വരികൾ, രാജേഷ് മുരുഗേശൻ കമ്പോസ് ചെയ്ത്, കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്.
ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് - സജീവ് പി കെ - അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന - ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ,എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്.
Content Highlights: Rasamaale song from the film United Kingdom of Kerala is trending on social media