'ബിലാൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്'; സുമിത് നവാൽ

ബിഗ് ബിയിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്.

dot image

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു 'ബിഗ് ബി'. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ അമല്‍ നീരദ് വര്‍‌ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിന്‍റെ ഔദ്യോഗിക അപ്ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല.

ഇപ്പോള്‍ ബസൂക്ക സിനിമയുടെ പ്രസ് മീറ്റിൽ ബിലാൽ സിനിമയെക്കുയർച്ച് സംസാരിക്കുകയാണ് നടൻ സുമിത് നവാൽ. ബിഗ് ബിയിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്.

'ബിലാൽ ഉണ്ടാകുമോ? എന്ന ചോദ്യമാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. പക്ഷെ എനിക്ക് അതിന് ഉത്തരം അറിയില്ല. നിങ്ങളെ പോലെ ഞാനും സിനിമയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ട്,' എന്നാണ് സുമിത് നവാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബസൂക്കയിൽ അൻസാരി എന്ന കഥാപാത്രമായാണ് സുമിത് എത്തിയിരുന്നത്. സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും സുമിത് നവാൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.

2007ൽ അമൽ നീരദ് സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ബിഗ് ബി. വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീട് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. കോവിഡിന് മുൻപ് ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായില്ല. 2022 ൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി വീണ്ടും അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.

Content Highlights: Sumit Nawal answers the question of whether Bilal will be there

dot image
To advertise here,contact us
dot image