
മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വിഷു റിലീസുകൾ എത്തിയപ്പോഴും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ കേരള ബോക്സ് ഓഫീസിൽ നിന്നുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
റിലീസ് ചെയ്ത് 16 ദിവസങ്ങൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് 83.20 കോടിയാണ് എമ്പുരാന്റെ നേട്ടം. വമ്പൻ വിഷു റിലീസുകൾക്കിടയിലും ചിത്രത്തിന് മികച്ച കളക്ഷൻ സ്വന്തമാക്കാനാകുന്നുണ്ട്. മൂന്നാം ആഴ്ചയിലും നിരവധി എക്സ്ട്രാ സ്‌ക്രീനുകളും ഷോസുമാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ചിത്രം ഉടൻ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള 2018 നെ മറികടക്കുമെന്നാണ് പ്രതീക്ഷ. 89.20 കോടിയാണ് 2018 ന്റെ കളക്ഷൻ. എമ്പുരാന്‍ ഇതുവരെ ഇന്ത്യയില്‍ 103.05 കോടി
നെറ്റ് കളക്ഷനാണ് നേടിയിരിക്കുന്നത്.
#Empuraan total 16 Days Kerala Box Office Gross Collection —
— AB George (@AbGeorge_) April 12, 2025
11 days - ₹79.24cr
Day 12 - ₹1.32cr
Day 13 - ₹1.06cr
Day 14 - ₹83L
Day 15 - ₹39L
Day 16 - ₹36L
16 Days Total Gross - ₹83.20 Crores 🔥
SUPER BB 🔥
അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചു. സിനിമയുടെ പേര് 'അസ്രേല്‍' എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
Content Highlights: Empuraan getting good screens despite Bazooka, Gymkhana release