മമ്മൂട്ടി, കമൽ ഹാസൻ, ഭാരതിരാജ.. ഷൺമുഖൻ ആൾ ചില്ലറക്കാരനല്ല!; ട്രെൻഡിങ് ആയി 'തുടരും' ടീസർ

ചിത്രത്തിന്റേതായി മുൻപ് ഇറങ്ങിയ ടീസറിൽ ഒരുപാട് വലിയ ആളുകൾ സഞ്ചരിച്ച വണ്ടിയാണ് ഷൺമുഖന്റെ കാർ എന്ന് പറയുന്നുണ്ട്

dot image

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സിനിമയുടെ അറൈവൽ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ടീസറിലെ ചില ഷോട്ടുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ടീസറിൽ മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടി, കമൽ ഹാസൻ, ഭാരതിരാജ തുടങ്ങിയവരുടെ ഒപ്പം നിൽക്കുന്ന പഴയ ചിത്രങ്ങൾ കാണാനാകും. ഇതോടെ മോഹൻലാലിന്റെ ഷൺമുഖം എന്ന കഥാപാത്രം ഒരു പഴയ സിനിമാക്കാരൻ ആണോയെന്ന സംശയങ്ങൾ സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്. ചിത്രത്തിന്റേതായി മുൻപ് ഇറങ്ങിയ ടീസറിൽ ഒരുപാട് വലിയ ആളുകൾ സഞ്ചരിച്ച വണ്ടിയാണ് ഷൺമുഖന്റെ കാർ എന്ന് പറയുന്നുണ്ട്. സിനിമയിൽ ഡ്രൈവർ ആയി ജോലി ചെയ്ത ആളാകും ഈ മോഹൻലാൽ കഥാപാത്രമെന്നും ചർച്ചകളുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തുന്നത്. മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും 'തുടരു'മിലേത് എന്ന സൂചനയാണ് നേരത്തെ പുറത്തുവിട്ട ട്രെയ്‌ലർ നൽകുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Thudarum movie arrival teaser goes viral on social media

dot image
To advertise here,contact us
dot image