'ഇതെന്തുപറ്റി'; നടന്‍ ശ്രീറാം നടരാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്

dot image

മിഷ്കിൻ സംവിധാനം ചെയ്ത ഓനായും ആട്ടിൻകുട്ടിയും, ലോകേഷ് കനകരാജിന്റെ മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീറാം നടരാജന്‍. ചുരുക്കം സിനിമകളിലൂടെ ഏറെ ആരാധകരെയുണ്ടാക്കിയ നടൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ശരീരഭാരം ഏറെ കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും അവസ്ഥകളിലൂടെ നടൻ കടന്നു പോവുകയാണോ എന്നും താരം ലഹരിക്കടിമയാണോ എന്നും ആരാധകർ ആശങ്കപ്പെടുന്നുണ്ട്.

നടന്റെ മുൻചിത്രങ്ങളുമായി ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രങ്ങളെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിൽ താരതമ്യം ചെയ്യുന്നുണ്ട്. എന്നാൽ നടൻ ഇതുവരെ തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു പ്രസ്താവനയോ വിശദീകരണമോ നല്‍കിയിട്ടില്ല.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് ശ്രീറാം നടരാജന്‍ ശ്രദ്ധേയനാകുന്നത്. ബാലാജി ശക്തിവേലിന്‍റെ വഴക്ക് എന്ന് 18/9 എന്ന ചിത്രത്തിലൂടെ ശ്രീറാം തമിഴ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്തു. ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വില്‍ അമ്പു, മാനഗരം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2023 ൽ സംവിധായകൻ യുവരാജ് ദയാലന്റെ 'ഇരുഗപത്രു'വിലാണ് നടൻ അവസാനമായി അഭിനയിച്ചത്. കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും ശ്രീറാം പങ്കെടുത്തിരുന്നു.

Content Highlights: Actor Sri alarms fans with explicit Instagram posts that show visible weight loss

dot image
To advertise here,contact us
dot image