തൊഴിലാളികളോടൊപ്പം മുൻകാല ഓർമ്മകള്‍ പങ്കുവെച്ച് ബാബു ആന്‍റണി; 'കേക്ക് സ്റ്റോറി ഏപ്രിൽ 19 മുതൽ

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കുശേഷം ഒരുക്കുന്ന കേക്ക് സ്റ്റോറിയാണ് ബാബു ആന്‍റണിയുടെ പുതിയ ചിത്രം

dot image

കോഴിക്കോട് വലിയങ്ങാടിയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്കൊപ്പം സൗഹൃദം പങ്കുവച്ച് നടന്‍ ബാബു ആന്‍റണി. പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രം 'കേക്ക് സ്റ്റോറി'യുടെ പ്രചരണാര്‍ത്ഥം അങ്ങാടിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഏപ്രിൽ 19നാണ് ബാബു ആന്‍റണി പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

സൂപ്പർ‍ഹിറ്റായ 'ചന്ത' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയങ്ങാടിയില്‍ വന്നതിന്‍റെ അനുഭവങ്ങള്‍ ബാബു ആന്‍റണി തൊഴിലാളികളുമായി പങ്കുവച്ചു. ചന്ത ചിത്രീകരിക്കുമ്പോള്‍ പരിചയപ്പെട്ടവരും അന്ന് സിനിമയില്‍ അഭിനയിച്ചവരും സഹകരിച്ചവരുമായി വലിയൊരു വിഭാഗം ബാബു ആന്‍റണിയെ സ്വീകരിക്കാനായി എത്തിച്ചേരുകയുണ്ടായി. പഴയ കഥകളും വിശേഷങ്ങളും വിവരിച്ചും തൊഴിലാളികള്‍ക്കായി കൊണ്ടുവന്ന കേക്ക് അവര്‍ക്കൊപ്പം മുറിച്ചും അദ്ദേഹം വലിയങ്ങാടിയില്‍ സമയം ചിലവിട്ടു. ചന്ത സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും വലിയങ്ങാടിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, ചന്ത, വൃദ്ധന്‍മാരെ സൂക്ഷിക്കുക തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കുശേഷം ഒരുക്കുന്ന കേക്ക് സ്റ്റോറിയാണ് ബാബു ആന്‍റണിയുടെ പുതിയ ചിത്രം. സംവിധായകന്‍ സുനിലിന്‍റെ മകള്‍ വേദയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. സുനിലും വേദയും വലിയങ്ങാടിയില്‍ നടന്ന സ്‌നേഹകൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കോഴിക്കോട് ബീച്ചില്‍ നടന്ന സിനിമാ പ്രചരണ പരിപാടിയിലും ബാബു ആന്‍റണി പങ്കെടുക്കുകയുണ്ടായി.

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് 'കേക്ക് സ്റ്റോറി' നിർമ്മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആര്‍ഒ: ആതിര ദിൽജിത്ത്.

Content Highlights: Cake story in cinemas from april 19th

dot image
To advertise here,contact us
dot image