
മോഹൻലാൽ ചിത്രമായ എമ്പുരാന് മുന്നിൽ റെക്കോർഡുകൾ തകർന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോൾ ബോക്സ് ഓഫീസിൽ നടക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. ചിത്രത്തിൽ എല്ലാവരും ഒരുപോലെ ആഘോഷമാക്കിയ സീനായിരുന്നു ജംഗിൾ ഫൈറ്റ്. ഇപ്പോഴിതാ ഈ ഫൈറ്റ് സീനിന്റെ ബിഹൈൻഡ് ദി സീൻ ലുക്ക് ആണ് സോഷ്യൽ മീഡിയയിലെ ചർച്ച.
ജംഗിൾ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനും മുൻപ് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ലുക്കിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. 'ഈ ചിരിച്ചുകൊണ്ടിരിക്കുന്ന ആളാണ് അടുത്ത നിമിഷം ജംഗിൾ പൊളി പൊളിക്കുന്നത്', 'മോഹൻലാൽ സ്റ്റീഫൻ ആയി മാറുന്നതിന് മുൻപുള്ള നിമിഷം', എന്നിങ്ങനെ ഈ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകൾ. തിയേറ്ററുകളിൽ വലിയ സ്വീകരണമാണ് ഈ ഫൈറ്റ് സീനിന് ലഭിച്ചത്. മോഹൻലാലിന്റെ എൻട്രിയും മുണ്ട് മടക്കിയുള്ള ഇടിയും ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതേസമയം, കളക്ഷനിൽ വലിയ കുതിപ്പാണ് സിനിമ നടത്തുന്നത്. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാൻ മാറി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
Moments Before Jungle Pwoli 😎⚡#Empuraan @Mohanlal pic.twitter.com/EelnhLc1oM
— AB George (@AbGeorge_) April 13, 2025
എമ്പുരാന്റെ മലയാളം പതിപ്പ് മാത്രമായി 94 കോടി രൂപ നേടിയതായാണ് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. ആറ് കോടി കൂടി സ്വന്തമാക്കിയാൽ ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 100 കോടി എന്ന സംഖ്യയിലെത്തും. വമ്പൻ വിഷു റിലീസുകൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നുണ്ട്. മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു.
Content Highlights: Empuraan BTS stills goes viral