'വിടടാ വിടടാ…'; തോളില്‍ കയ്യിട്ട് ചിത്രം എടുത്ത് ആരാധകന്‍, തട്ടിമാറ്റി നസ്‌‌ലെൻ, വീഡിയോ വൈറൽ

താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

dot image

നസ്‌‌ലെൻ നായകനായ പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്റതിരുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ നസ്‌‌ലെന്‍റെ ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. തോളിൽ കൈയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു ആരാധകനോട് നടൻ തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകൾ തിരക്ക് കൂട്ടുന്നതും ഇതിനിടയിൽ ഒരാൾ നസ്‌‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. 'ടാ വിടടാ വിടടാ' എന്നും പറഞ്ഞ് നടൻ ആ കൈ തട്ടിമാറ്റി നടന്നു പോകുന്നതും കാണാം. താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടന്റെ അഹങ്കാരമാണ് ഈ വീഡിയോയിൽ കാണുന്നത് എന്ന് ചിലർ പറയുമ്പോൾ അനുവാദമില്ലാതെ തോളില്‍ കയ്യിടുന്നത് എന്തിന് എന്ന് മറ്റു ചിലർ മറുപടി നൽകുന്നുമുണ്ട്.

അതേസമയം ആലപ്പുഴ ജിംഖാന കളക്ഷനിലും ടിക്കറ്റ് വിൽപ്പനയിലും സിനിമ വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിക്ക് മേലേ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.

പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Content Highlights: Naslen new video gone viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us