വീണ്ടും സൂപ്പർഹീറോയുടെ നായികയാകാൻ പ്രിയങ്ക; ക്രിഷ് 4 ൽ റെക്കോർഡ് പ്രതിഫലം?

സിനിമയിൽ പ്രിയങ്ക ചോപ്രയും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്

dot image

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രത്തിന്റെ അപ്ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിൽ പ്രിയങ്ക ചോപ്രയും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ക്രിഷ് നാലാം ഭാഗത്തിനായി 30 കോടിയായിരിക്കും പ്രിയങ്കയുടെ പ്രതിഫലം എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിമയുടെ ഷൂട്ടിംഗ് 2026 ആരംഭിക്കുമെന്നും നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. യഷ് രാജ് ഫിലിംസിന്റെ ഉടമയും സംവിധായകനുമായ ആദിത്യ ചോപ്രയും സംവിധായകൻ രാകേഷ് റോഷനും ചേർന്നാണ് ക്രിഷ് 4 നിർമിക്കുന്നത്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.

2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ​​ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Priyanka Chopra signed record remunaration for Krrish 4

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us