'ഗുഡ് ബാഡ് അഗ്ലി ഹിറ്റാണ്, പക്ഷേ…'; അജിത് നൽകിയ ഉപദേശത്തെക്കുറിച്ച് ആദിക് രവിചന്ദ്രൻ

സിനിമയുടെ വിജയത്തിന് പിന്നാലെ അജിത് തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് ആദിക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

dot image

ആദിക് രവിചന്ദ്രൻ അജിത്ത് ഫാൻസിന് ഒരുക്കിയ വിരുന്നായ ഗുഡ് ബാഡ് അഗ്ലി തിയേറ്ററിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തുന്ന പടം ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് പിന്നാലെ അജിത് തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് ആദിക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'ഗുഡ് ബാഡ് അഗ്ലി റിലീസിന് പിന്നാലെ അജിത്തുമായി സംസാരിച്ചിരുന്നു. ഈ ചിത്രം ബ്ലോക്ക്ബസ്റ്ററാണ്. എന്നാൽ അത് മറന്നേക്ക്, ഈ വിജയം തലയിൽ വെച്ചുകൊണ്ട് നടക്കരുത്. പരാജയവും നിങ്ങൾ കൊണ്ടുനടക്കരുത്. അത് വിട്ടുകളയുക, എന്നിട്ട് അടുത്തതിനായി വർക്ക് ചെയ്യുക എന്നാണ് അദ്ദേഹം ഉപദേശിച്ചത്', എന്ന് ആദിക് രവിചന്ദ്രൻ പറഞ്ഞു. സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഗുഡ് ബാഡ് അഗ്ലി 100 കോടിയും കടന്ന് ജൈത്രയാത്ര തുടരുകയാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ' തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന്ന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Content Highlights: Adhik Ravichandran talks about the advice given by Ajith Kumar

dot image
To advertise here,contact us
dot image