
അടുത്തിടെ സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡായ പാട്ടും ഡാന്‍സുമായിരുന്നു തോബ..തോബ. വിക്കി കൗശല്‍ നായകനായി എത്തിയ ബാഡ് ന്യൂസ് എന്ന സിനിമയിലെ ഗാനമായിരുന്നു ഇത്. കരണ്‍
ഔജ്‌ല ആലപിച്ച ഈ പാട്ടും വിക്കി കൗശലിന്റെ ഹൂക്ക് സ്‌റ്റെപ്പും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വൈറലായത്.
ഇപ്പോള്‍ ആ വൈറല്‍ സോങ്ങിനെ കടത്തിവെട്ടുന്ന ഒരു പാട്ടും സ്റ്റെപ്പുകളും ബോളിവുഡില്‍ നിന്നും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായി എത്തുന്ന ജുവല്‍ തീഫ് എന്ന സിനിമയിലെ ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
സെയ്ഫ് അലി ഖാന്‍, ജയ്ദീപ് അഹ്‌ലാവാദ്, നികിത ദത്ത, കുനാല്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ജാദു എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രമോ സോംങ്ങായി എത്തിയിരിക്കുന്ന ജാദുവിലെ ജയ്ദീപിന്റെ സ്റ്റെപുകളാണ് വൈറലായിരിക്കുന്നത്.
സിനിമകളിലെയും സീരിസുകളിലെയും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജയ്ദീപിന്റെ ഡാന്‍സ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയെന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. സീരിയസ് വേഷങ്ങളും ഇന്റന്‍സ് പെര്‍ഫോമന്‍സുകളിലുമാണ് ജയ്ദീപിനെ ഇതുവരെ കണ്ടിട്ടുള്ളതും ജാദു സോംഗിലെ സ്റ്റെപ്‌സ് സര്‍പ്രൈസായെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നു.
വളരെ സ്റ്റൈലിഷായി ലുക്കിലാണ് നടന്‍ എത്തുന്നത് എന്നതും ശ്രദ്ധ നേടിയിട്ടുണ്ട്. ജയ്ദീപ് ഒരു സ്റ്റൈലിഷ് ഡാന്‍സാറാണെന്ന് എന്തേ ആരും ഇതുവരെ പറഞ്ഞില്ല എന്നും ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്.
OAFF & Savera ആണ് ജാദു എന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. രാഘവ ചൈതന്യയാണ് പാടിയിരിക്കുന്നത്. ഏപ്രില്‍ 25നാണ് ജുവല്‍ തീഫ് : ദ ഹീസ്റ്റ് ബിഗന്‍സ് സ്ട്രീമിങ് ആരംഭിക്കുന്നത്. കൂക്കി ഗുലാട്ടി, റോബി ഗരേവാള്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ആനന്ദും മംമ്ത ആനന്ദുമാണ്.
Content Highlights: Jaideep Ahlawat's Jaadu song from Jewel Thief goes viral